നിയോം: ലോകത്തെ അമ്പരപ്പിക്കാനിരിക്കുന്ന
ദി ലൈന്‍ നഗരത്തിന്റെ പ്രവൃത്തികള്‍ക്ക് തുടക്കമായി. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപപ്പെടുത്തിയ പരസ്പര ബന്ധിത സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദി ലൈന്‍ നഗരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്‌ന പദ്ധതിയായാണ്.
നിലമൊരുക്കുന്ന പണികളാണ് ഇപ്പോൾ നടന്നുവരുന്നത്. നിയോമിന്റെ പ്രധാന ഭാഗമാണ് ദി ലൈന്‍ സിറ്റി പദ്ധതിയില്‍ 90 ലക്ഷം പേര്‍ താമസിക്കുമെന്നാണ് കണക്ക്.
പദ്ധതി പ്രദേശത്തെ നിവാസികള്‍ക്ക് മെഡിക്കല്‍ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിനോദ സൗകര്യങ്ങള്‍, ഹരിത ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലേക്കും അഞ്ചു മിനിറ്റു കൊണ്ട് കാല്‍നടയായി എത്തിച്ചേരാന്‍ സാധിക്കും.
പ്രകൃതിയുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കുന്ന നിലയില്‍ പരിസ്ഥിതി മലിനീകരണവും ബഹളങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയും ശുദ്ധമായ ഊര്‍ജം അവലംബിക്കുകയും അതിനൂതന ഗതാഗത പോംവഴികള്‍ ആശ്രയിക്കുകയും ചെയ്യുന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
അതിവേഗ ഗതാഗത പരിഹാരങ്ങള്‍ യാത്ര എളുപ്പമാക്കും. ദി ലൈന്‍ സിറ്റിയിലെ ഏറ്റവും ദൂരം കൂടിയ യാത്രക്ക് 20 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബിസിനസ് അന്തരീക്ഷവും ജീവനക്കാരുടെ അസാധാരണ ജീവിത നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നല്‍കും. അഭൂതപൂര്‍വമായ കഴിവുകളെ മുന്‍കൂട്ടി അറിയാനും അവയുമായി സംവദിക്കാനും പ്രാപ്തരാക്കുന്ന തരത്തില്‍, മനുഷ്യരുമായി ആശയവിനിമം നടത്തുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ അവലംബിച്ച് ഇവിടെ പൊതുജനത്തെ പൂര്‍ണമായും നിയന്ത്രിക്കും. ഇത് താമസക്കാരുടെയും കമ്പനികളുടെയും സമയം ലാഭിക്കാന്‍ സഹായിക്കും.
ദി ലൈന്‍ സിറ്റിയിലെ സമൂഹങ്ങള്‍ പരസ്പര ബന്ധിതമായിരിക്കും. പശ്ചാത്തല വികസന ശേഷികള്‍ വര്‍ധിപ്പിക്കുന്നതിന് 90 ശതമാനം ഡാറ്റകള്‍ പദ്ധതി പ്രദേശത്ത് പ്രയോജനപ്പെടുത്തും.