സീസണൽ ഇൻഫ്ലുവൻസ ഗൗരവമേറിയത്; മാസ്ക് ധരിക്കാൻ സഊദി ആരോഗ്യ മന്ത്രാലയം ആഹ്വാനം

0
3948

റിയാദ്: ശീതകാലത്തിന്റെ ആവിർഭാവത്തോട് അനുബന്ധിച്ച് വ്യാപകമാകുന്ന ഇൻഫ്ലുവൻസ തടയാൻ ചില സന്ദർഭങ്ങളിൽ മാസ്ക് ധരിക്കാൻ സഊദി ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിലോ സീസണൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളുള്ള കാണിക്കുന്നവരുമായി ഇടപഴകുമ്പോഴോ ആരോഗ്യ കേന്ദ്രങ്ങളിൽ ആയിരിക്കുമ്പോഴോ മെഡിക്കൽ മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.

രോഗബാധിതനായ വ്യക്തിയിൽ നിന്ന് ഉണ്ടാകുന്ന സ്രവം കലർന്ന വായു ശ്വസിക്കുന്നത് സീസണൽ ഇൻഫ്ലുവൻസ പകരുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, നിരന്തരമായ വരണ്ട ചുമ, വിറയൽ, വിയർപ്പ്, തലവേദന, 38 ഡിഗ്രിയിൽ കൂടുതൽ താപനില വർദ്ധനവ് എന്നിവ ഉൾപ്പെടുന്നതാണ് സീസണൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളിൽ പെടുന്നത്.

സീസണൽ ഇൻഫ്ലുവൻസ അധികമായാൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ചെവി അണുബാധ, രക്തത്തിലെ വിഷബാധ, മരണം എന്നിങ്ങനെ സങ്കീർണതകളിൽ ഉൾപ്പെടുന്നവ ഉണ്ടായേക്കുമെന്നും അവ തടയാനുള്ള വഴികൾ മാസ്ക് ധരിക്കുകയും കണ്ണിലോ വായിലോ നേരിട്ട് തൊടാതിരിക്കുകയും ഇൻഫ്ലുവൻസ വാക്സിൻ എടുക്കുകയും ശുചിത്വം ഉറപ്പാക്കുകയും സ്ഥലം, കൈകൾ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂകൾ ഉപയോഗിക്കുക എന്നിവയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക