വാട്സാപ്പിലൂടെ യുവതിയെ വശീകരിക്കാൻ ശ്രമം, യുവാവിന് അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ച് സഊദി കോടതി

0
2136

ദമാം: വാട്സാപ്പിലൂടെ യുവതിയെ വശീകരിക്കാൻ ശ്രമിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ക്ഷണിക്കുകയും ചെയ്ത യുവാവിന് അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചു. കിഴക്കൻ സഊദിയിലെ അൽ അഹ്‌സയിലെ ക്രിമിനൽ കോടതിയാണ് കേസ് വിധിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹിതയായ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

കുറ്റം ചെയ്യുന്നതിനായി ഉപയോഗിച്ച വാട്ട്‌സ്ആപ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാനും മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതിയിലെ ജോയിന്റ് ക്രിമിനൽ സർക്യൂട്ട് വിധിയിൽ വ്യക്തമാക്കി. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

ലൈംഗികച്ചുവയോടെയും അസഭ്യം പറഞ്ഞും വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ക്ഷണിച്ച് യുവതിയെ വശീകരിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഇയാൾക്കെതിരെയുള്ള ആരോപണം. ജോലിക്കിടെയാണ് പ്രതിക്ക് യുവതിയുടെ ഫോൺ നമ്പർ ലഭിച്ചത്. തുടർന്ന് യുവതിയെ വശീകരിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതിക്ക് സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചതായി കണ്ടെത്തിയ കോടതിയോട് കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ നമ്പർ തന്റേതാണെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. സ്ത്രീയുമായി വ്യക്തമായ ലൈംഗിക അർഥങ്ങളോടെ ആശയവിനിമയം നടത്തിയതായും ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതായും ഇദ്ദേഹം കോടതിക്ക് മുമ്പാകെ സമ്മതിച്ചു.

സൈബർ ക്രൈം വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6-8 പ്രകാരം 4 വർഷവും 6 മാസവും അച്ചടക്ക നടപടിയായി 6 മാസവും എന്നിങ്ങനെ അഞ്ചു വർഷം തടവാണ് കോടതി വിധിച്ചത്.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക