സഊദിയിൽ കൊവിഡിന്റെ XBB വകഭേദം കണ്ടെത്തി

0
7616

റിയാദ്: സഊദിയിൽ കൊവിഡിന്റെ XBB വകഭേദം കണ്ടെത്തി.വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമാണ് XBB. ഇതിന് പുറമെ ഒമിക്രോണ് ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഏതാനും
പരിശോധനകളിലാണ് XBB വകഭേദം കണ്ടെത്തിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും അതുപോലെ (കൊവിഡ് 19) ശൈത്യകാലത്തിന്റെ വരവോടെ സജീവമാണ്.

ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി അനുസരിച്ച് വൈറസ് ബാധയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

അണുബാധയ്ക്കുള്ള സാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് വാക്‌സിൻ സ്വീകരിക്കാത്തവർ, രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലും അടിയന്തര പരിചരണ കേന്ദ്രങ്ങളിലുള്ളവരിലും വർദ്ധനവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക