ദുബൈ: ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം ചൊവ്വാഴ്ച (ഒക്ടോബർ 25) യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദിയിലും ഗ്രഹണം അനുഭവപ്പെടും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25 ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്‌ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
യുഎഇ സമയം ഉച്ചയ്ക്ക് 2.42 ന് ആരംഭിച്ച് 4.54 ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3.52 ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20 നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.
സഊദിയുടെ വിവിധ സ്ഥലങ്ങളിൽ ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്ന സമയക്രമങ്ങൾ താഴെ വിവരിക്കുന്നു. മക്കയിൽ 1.33 നു ആരംഭിച്ച് 3.40 നു അവസാനിക്കും. മദീനയിൽ 1.23 നു ആരംഭിച്ച് 3.38 നു അവസാനിക്കും.
റിയാദിൽ 1.32 നു ആരംഭിച്ച് 3.48 നു അവസാനിക്കും. ദമാമിൽ 1.32 നു ആരംഭിച്ച് 3.49 നു അവസാനിക്കും. ജിദ്ദയിൽ 1.32 നു ആരംഭിച്ച് 3.38 നു അവസാനിക്കും. തബൂക്കിൽ 1.11 നു ആരംഭിച്ച് 3.30 നു അവസാനിക്കും.
തുറൈഫിൽ 1.03 നു ആരംഭിച്ച് 3.28 നു അവസാനിക്കും.ബുറൈദയിൽ 1.23 നു ആരംഭിച്ച് 3.43 നു അവസാനിക്കുമെന്നും ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി വ്യക്തമാക്കുന്നു.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക