കുവൈത്തിൽ നിയമവിരുദ്ധ മാർഗത്തിൽ എടുത്ത ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചു

0
860

കുവൈത്ത്: നിയമവിരുദ്ധ മാർഗത്തിൽ എടുത്ത ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചു. കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 3000 വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകളാണ് റദ്ദാക്കിയത്.

നിയമവിരുദ്ധ മാർഗത്തിൽ എടുത്ത ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2 മാസത്തിനകം മുഴുവൻ ലൈസൻസുകളും പരിശോധിച്ചു ഉറപ്പുവരുത്താനാണ് നീക്കം.

വ്യക്തികൾ ലൈസൻസ് കൈമാറിയില്ലെങ്കിൽ മൊബൈൽ ഐഡി,  സഹേൽ ആപ്ലിക്കേഷൻ എന്നി വഴി തടയും. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ പിടികൂടി നാടുകടത്തും. കുവൈത്തിൽ 8 ലക്ഷത്തോളം വിദേശികൾക്ക് ലൈസൻസ് ഉണ്ടെന്നാണ് കണക്ക്.

ഇതിൽ ഏതാണ്ട് 2 ലക്ഷം ലൈസൻസുകൾ പിൻവലിക്കാൻ സാധ്യതയുണ്ട്. ഇതോടെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് സൂചന.