ദുബായ്: 20 വർഷമായിട്ടും സഹോദരൻ വീടുവിട്ടു പോകാത്തതിനെ തുടർന്ന് അറബ് വംശജൻ അബുദാബി കുടുംബകോടതിയെ സമീപിച്ചു.
സാമ്പത്തിക പരാധീനത കാരണം വീടിന്റെ ഒരു വശത്ത് താമസിക്കാൻ അനുവദിച്ചതായിരുന്നു. എന്നാൽ ദീർഘകാലമായിട്ടും താമസം ഒഴിയുന്നില്ലെന്നാണ് പരാതി.
സഹോദരന്റെ പത്നി കൈപ്പറ്റിയ വൻതുക തിരിച്ചു ലഭിക്കാതെ മാറില്ലെന്നാണ് നിലപാടിലാണിവർ.ദമ്പതികൾക്ക് തുല്യാവകാശമുള്ള വസ്തുവിന്റെ കേസിൽ ഭർത്താവ് മാത്രം പരാതി നൽകിയതിനെ ചോദ്യം ചെയ്ത പരാതി തള്ളി സഹോദരന്റെ കോടതി ചെലവ് നൽകാൻ നിർദേശിക്കുകയും ചെയ്തു.