റിയാദ്: ആകാശത്ത് വർണ്ണങ്ങളാൽ വിസ്മയം തീർത്ത് റിയാദ് സീസൺ പരിപാടികൾക്ക് തുടക്കമായി.ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലു ഷെയ്ഖിന്റെ നേതൃതത്തിലാണ് പരിപാടികൾ.

വിവിധ കരിമരുന്ന് പ്രയോഗങ്ങളുടെയും രാജ്യാന്തര കലാകാരനായ ആൻ മാരിയുടെ സംഗീതക്കച്ചേരിയും പരിപാടികൾക്ക് മാറ്റുകൂട്ടി.
റിയാദ് സീസണിന്റെ മൂന്നാം പതിപ്പാണ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ആയിരക്കണക്കിന് സന്ദർശകർ പങ്കെടുത്തു.
“ഭാവനയ്ക്ക് അപ്പുറം” എന്ന മുദ്രാവാക്യത്തിന് കീഴിൽ മിഡിൽ ഈസ്റ്റിലെയും അറബ് ലോകത്തെയും ഏറ്റവും വലിയ വിനോദ സീസനാണിത്.
സൗദി അറേബ്യയുടെ പതാകകൊണ്ടും, രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ചിത്രങ്ങളാൽ ആകാശത്ത് വിസ്മയം തീർത്ത പ്രകടനങ്ങൾ നടന്നു.
ബൊളിവാർഡ് വേൾഡ്, ബൊളിവാർഡ് റിയാദ് സിറ്റി, വിന്റർ വണ്ടർലാൻഡ്, അൽ മുറാബ, സ്കൈ റിയാദ്, റിയാദ് മൃഗശാല, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, അൽ സുവൈദി പാർക്ക്, സൗഖ് അൽ സമാൻ, സൗഖ് അൽ സമാൻ എന്നിവയാണ് റിയാദ് സീസൺ 2022 ന്റെ വേദികൾ.
108 ഇന്ററാക്ടീവ് പരിപാടികൾ , 7 രാജ്യാന്തര പ്രദർശനങ്ങൾ, രണ്ട് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ, ഡബ്ല്യുഡബ്ല്യുഇ മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ, കൂടാതെ സൗദി തലസ്ഥാനമായ റിയാദിലെ വിവിധ സോണുകളിലെ പരിപാടിയുടെ ഭാഗമായി നടക്കും.