സൽമാൻ രാജാവിന്റെ നിർദ്ദേശം: ഭീകരാക്രമണത്തിൽ പരിക്കേറ്റ സോമാലിയക്കാരെ തുടർ ചികിത്സയ്ക്കായി റിയാദിലെത്തിച്ചു

0
1386

റിയാദ്: പരിക്കേറ്റ ആറ് സോമാലിയക്കാരെ
തുടർ ചികിത്സയ്ക്കായി റിയാദിലെത്തിച്ചു.
അടുത്തിടെ മൊഗാദിഷുവിലെ ഒരു ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിന്റെ ഫലമായി പരിക്കേറ്റ സോമാലിയക്കാർക്ക് ചികിത്സനൽകാൻ സൗദി ഭരണാധിക്കാരി സൽമാൻ രാജാവ് നിർദ്ദേശം നൽകിയിരുന്നു.

ഇവരെ വഹിച്ചുകൊണ്ടുള്ള വിമാനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച എത്തി.

കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ എസ് റിലീഫ്), ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധികൾ, സോമാലിയൻ അംബാസഡർ സലിം മാവ് ഹാജി എന്നിവർ റിയാദിൽ എത്തിയ സോമാലിയക്കാരെ സ്വീകരിച്ചു.

റോയൽ കോർട്ടിലെ ഉപദേശകൻ ഡോ: അബ്ദുല്ല അൽ റബീഹ് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവിന്റെ ഉദാരമായ നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞു.

സൊമാലിയൻ അംബാസഡർ സൽമാൻ രാജാവിന്റെ പ്രതികരണത്തിനും പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനുള്ള പ്രൊഫഷണലും സംഘടിതവുമായ പ്രവർത്തനത്തിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.