ലഹരി ഉപയോഗിക്കാന്‍ അനുവാദം നല്‍കി, അമിതമായി മരണപ്പെട്ടപ്പോൾ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു; പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ

0
3443

ദുബൈ: ദുബൈയില്‍ വാഹനത്തിനുള്ളില്‍ വെച്ച് ഹെറോയിന്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വിധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഷ്യക്കാരനായ ഡ്രൈവര്‍ക്കാണ് ദുബൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും വിധിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു മണല്‍ത്തട്ടില്‍ മൃതദേഹം കിടക്കുന്നതായി ഒരു ട്രക്ക് ഡ്രൈവറാണ് കണ്ടത്. തുടര്‍ന്ന് ദുബൈ പൊലീസിലെ സിഐഡി അന്വേഷണ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

പ്രതി മൃതദേഹം മരുഭൂമിയിലേക്ക് കൊണ്ടുവരുന്നതും അവിടെ ഉപേക്ഷിച്ച് വാഹനത്തില്‍ കടന്നു കളയുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ നാടുകടത്തും.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക