ജിദ്ദ: കഴിഞ്ഞ ഒരു മാസക്കാലമായി ജിദ്ദ ഖാലിദ് ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിൽ ടീം ഷറഫിയ സംഘടിപ്പിച്ച് വരുന്ന ഈത്താത്ത്. കോം സെവൻസ് കപ്പ് ഫുട്ബോൾ ടുർണമെന്റിന് ഇന്ന് തിരശ്ശീല വീഴും. രാത്രി 8.30ന് നടക്കുന്ന ജിദ്ദയിലെ പഴയ കാല ഫുട്ബാൾ കളിക്കാരെ കോർത്തിണക്കി നടക്കുന്ന മത്സരത്തോടെ പരിപാടിക്ക് തുടക്കമാവും. ഖാലിദ് ബിൻ വലീദ് എഫ്സി ഫ്രയ്ഡേ ഫ്രൻസുമായി മത്സരിക്കും.
രാത്രി 9 മണിക്ക് നടക്കുന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് എഫ്. സി, അൽറായി വാട്ടർ എഫ്. സിയുമായി മത്സരിക്കും. മത്സരങ്ങളിൽ നാട്ടിലെ സെവൻസ് മൈതാനങ്ങളിൽ വിവിധ ക്ലബുകളിൽ ബൂട്ടണിഞ്ഞ പ്രകൽഭരും സന്തോഷ് ട്രോഫി താരങ്ങളും അണിനിരക്കും.
ഫുട്ബോൾ ടൂർണമെന്റിൻറെ മുഖ്യ
പ്രയോജകരായ ഈത്താത്ത് ഡോട്ട് കോം മാനേജിങ് പാർട്ണർമാരായ സുൽത്താൻ അസ്മരി, റഫീഖ് നെല്ലാങ്കണ്ടി, മൈപെറ്റ് ക്ലിനിക്ക് മാനേജർ റിയാസ് ബാബു, റഹീം പ്രിന്റക്സ് തുടങ്ങി ജിദ്ദയിലെ വിവിധ സംഘടന പ്രധിനിധികൾ മുഖ്യ അഥിതികളായിരിക്കും.
കണികൾക്കായി മന്തി ജസീറ നൽകുന്ന ബമ്പർ സമ്മാനമായ നാട്ടിലൊരു സ്കൂട്ടിയും മറ്റ് നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.