ആഷ്ടെൽ സംഗമം സോക്കർ നാളെ മുതൽ റിയാദിൽ

ജിദ്ദ: റിയാദിലെ കോഴിക്കോട് തെക്കെപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘സംഗമം കൾചറൽ സൊസൈറ്റി’ സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത്‌ ആഷ്ടെൽ സംഗമം സോക്കർ 2022 & ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് സീസൺ-2 മത്സരങ്ങൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ നാലു വെള്ളിയാഴ്ചകളിലായി റിയാദ് വാദി സോക്കർ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മുൻ ഇൻറ്റർനാഷണൽ ഇന്ത്യൻ ഫുട്ബാൾ പ്ലെയറും റിട്ട. ഡി വൈ എസ് പി യുമായ പി. ടി മെഹബൂബ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി പ്രകാശനവും ഫിക്സ്ചർ നറുക്കെടുപ്പും നടന്നു. ചടങ്ങിൽ സംഗമം പ്രെസിഡൻറ് ഇല്യാസ് കെ. എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഹിൻ പി.എം സ്വാഗതവും സ്പോർട്സ് കൺവീനർ റിസ്‌വാൻ അഹമ്മദ് ടൂർ ടൂർണമെന്റിന്റെ റൂൾസ് & റെഗുലേഷൻസ് വിശദീകരിച്ചു.

മിന്നൽ റവാബി എഫ്. സി ടീമിനെ പ്രതിനിധികരിച്ചു സാജിദ് റഹ്മാനും , റോയൽ പാർട്ടി ഓഫീസ് ടീമിനെ പ്രധിനിധികരിച്ചു നിഷാം അഹമ്മദ് പി. വി യും ഔതത്തെ എഫ്. സി യെ പ്രതിനിധികരിച്ചു സക്കു പി. ടി, കല്ലുമേൽ എഫ്. സി ടീമിനെ പ്രതിനിധീകരിച്ചു യൂനുസ് എസ്. എം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു എല്ലാ ടീം അംഗങ്ങളും അവരവരുടെ സ്ട്രാറ്റജിയെ കുറിച്ച് സംസാരിച്ചു. ഡാനിഷ് ഇ. വി ഖിറാഅത് നടത്തി.