ലേൺ ദി ഖുർആൻ ഫാമിലി മീറ്റ് നാളെ

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലേൺ ദി ഖുർആൻ ഫാമിലി മീറ്റ് ജിദ്ദ അൽ വാദി ഇസ്തിറാഹയിൽ വെച്ച് ഒക്ടോബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും. മുതിർന്നവർക്കായി ബോൾ പാസ്സിംങ്ങ്, സാക്ക് റെയ്സ്, റിവേഴ്സ് വാക്കിങ്ങ്, ത്രീ ലെഗ് വാക്കിംങ്ങ്, ഫോർ ലെഗ് വാക്കിംങ്ങ്, വടംവലി എന്നീ കായിക മത്സരങ്ങളും ഖുർആൻ പാരായണം (സൂറ: ഖാഫ്), ഖുർആൻ ഹിഫ്ദ് (സൂറ: ജാസിയ), നിമിഷ പ്രസംഗം, ക്വിസ് പ്രോഗ്രാം, പഠിതാക്കളുടെ അനുഭവം തുടങ്ങിയ കലാ മത്സരങ്ങളും ഉണ്ടായിരിക്കും.

കുട്ടികൾക്കായി ബോൾ പാസ്സിംങ്ങ്, സാക്ക് റെയ്സ്, ലമൺ സ്പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ കായിക മത്സരങ്ങളും
പെൻസിൽ ഡ്രോയിങ്, ചിത്ര രചന, കളറിംങ്ങ്, കാലിഗ്രഫി എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അബ്ദുറഹ്മാൻ സലഫി, ശിഹാബ് സലഫി എന്നിവരുടെ പ്രഭാഷണങ്ങളും മാത്‍സ് ഗുരു സലിം ഫൈസൽ, എഞ്ചിനീയർ റഷീദ് എന്നിവരുടെ മോട്ടിവേഷണൽ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്.

ഇസ്തിറാഹയിലേക്ക് മദീന റോഡിലുള്ള ഇസ്‌ലാഹി സെന്ററിൽ നിന്നും ഷറഫിയയിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും തികച്ചും സൗജന്യമായി സംഘടിപ്പിക്കപ്പെടുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി 012 – 6532022, 0556278966 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.