റിയാദ്: മലപ്പുറം സ്വദേശി സഊദിയിലെ ബുറൈദയിൽ മരണപ്പെട്ടു. മലപ്പുറം കിഴിശ്ശേരി മഞ്ചേരി റൂട്ടിലെ തൃപ്പനിച്ചി പാലക്കാട് സ്വദേശി പൂവൻചാലിൽ തോട്ടശേരി റഈസ് ബാബുവാണ് (40) മരിച്ചത്. ബിൻസാഗർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള പോളിക്ലിനിക്കിൽ പ്രവേശിച്ചിരുന്നു. എന്നാൽ അവിടെ നിന്നും ബുറൈദ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുറൈദ സെൻട്രൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെഎംസിസി പ്രവർത്തകർ അറിയിച്ചു. മരണം സംഭവിച്ചത് ആശുപത്രിക്ക് പുറത്ത് വെച്ചായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കാനിടയുണ്ടെന്നും സാമുഹിക പ്രവർത്തകർ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




