2.5 മില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാൾ സഊദിയിൽ അറസ്റ്റിലായി

0
1489

റിയാദ്: 2.5 മില്യൺ ഡോളർ വരെ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ചതിന് സ്വദേശി അറസ്റ്റിലായതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

99,953 ആംഫെറ്റാമൈൻ ഗുളികകളും മറ്റ് ഗുളികകളും കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളാണ് (ജിഡിഎൻസി) ഇയാളെ റിയാദിൽ അറസ്റ്റ് ചെയ്തത്.

ഇയാളെ കസ്റ്റഡിയിലെടുത്തതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ചെയ്തതായും എസ്പിഎ റിപ്പോർട്ട് ചെയ്തു.