24 മണിക്കൂറിനിടെ സഊദിയിൽ 240 പുതിയ കൊറോണ കേസുകളും ഒരു മരണവും

0
3196

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 240 പുതിയ കൊറോണ വൈറസ് കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു മരണവും 181 രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ഇതോടെ, ആകെ കൊവിഡ് കേസുകളുടെ എണ്ണം 819,323 ആയി. ആകെ 805,851 കൊറോണ രോഗമുക്തിയും കൊറോണ പാൻഡെമിക് ആരംഭിച്ചത് മുതൽ ഇതുവരെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 9,384 ആയും ഉയർന്നു.

രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള കൊറോണ വാക്സിനുകളുടെ എണ്ണം എല്ലാ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും 67,839,508 ഡോസുകളിൽ എത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.