ജിദ്ദ: കഴിഞ്ഞ മദ്രസ പൊതു പരീക്ഷയിൽ മാറാക്കര പഞ്ചായത്തിൽ നിന്നും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കാടാമ്പുഴയിലുള്ള മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പുളിക്കൽ അലവിക്കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ,
ഉന്നത വിജയം നേടിയ വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്ക് കെഎംസിസി വക മെമെന്റോ മുസ്ലിം ലീഗ്, കെഎംസിസി ഭാരവാഹികൾ വിതരണം ചെയ്തു. ഇതോടൊപ്പം മലേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിന് പോകുന്ന കാടാമ്പുഴ സ്വദേശി കല്ലൻ ഫാത്തിമ ഷഹനാസ് വഫിയ്യയെ ചടങ്ങിൽ വെച്ച് മെമെന്റോ നൽകി അനുമോദിച്ചു.
സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി കോർഡിനേറ്റർ അമീർ കാരക്കാടൻ സ്വാഗതവും സയ്യിദ് ശഖീഖ് തങ്ങൾ നന്ദയും പറഞ്ഞു.