റിയാദിൽ ആയുധം കാട്ടി മലയാളിയെ കൊള്ളയടിച്ചു, ജാഗ്രത പാലിക്കാൻ നിർദേശം – വീഡിയോ

0
8570

റിയാദ്: റിയാദിൽ മലയാളി തട്ടിപ്പറിക്ക് ഇരയയി. ബത്ഹയിലെ റിയാദ് ബാങ്കിന്റെ പിന്‍വശത്ത് പള്ളിക്കു സമീപമാണ് മലയാളി ആയുധം കാട്ടിയുള്ള പിടിച്ചു പറിക്ക് വിധേയനായത്. മലയാളിയെ ആക്രമിച്ച് പണം തട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്താണ് വാട്സ്ആപ് ഗ്രൂപ്പുകളിലും ഫെസ്ബുകിലും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് റിയാദ് ബത്‌ഹയിലെ റിയാദ് ബാങ്കിന്റെ പിന്‍വശത്ത് പള്ളിക്കു സമീപം മലയാളി കവർച്ചാക്കിരയായതെന്നാണ് വിവരം.

സമീപ പ്രദേശങ്ങളിൽ ഇടവേളക്ക് ശേഷം ആയുധങ്ങള്‍ കാണിച്ചുള്ള ഭീഷണിയും കവര്‍ച്ചയും വീണ്ടും വര്‍ധിച്ചിരിക്കുന്നുവെന്നാണ് പലരും പറയുന്നത്. പട്ടാപകൽ ആണെങ്കിൽ പോലും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ 👇