ഇയാളെ തനിക്ക് വേണമെന്ന് ഇരുവരും; പ്രണയത്തിനു വേണ്ടി തമ്മിലടിച്ച് വിദ്യാർഥിനികൾ, കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ആൺകുട്ടികൾ – വീഡിയോ

0
8340

ഒരാളോട് ഒന്നിലധികം പേർക്ക് ഇഷ്ടം തോന്നിയാൽ എന്തു ചെയ്യും?. പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ഒന്നിക്കട്ടെ എന്ന നയപരമായ തീരുമാനത്തിലേക്ക് വേണമെങ്കിൽ എത്തിച്ചേരാം. പക്ഷേ പരസ്പരം തല്ലിത്തോൽപ്പിച്ച് പ്രണയം സ്വന്തമാക്കാൻ ശ്രമിക്കുന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജാർഖണ്ഡിൽ നിന്നാണ് ഒരു ആൺകുട്ടിയുടെ പേരിൽ രണ്ട് പെൺകുട്ടികൾ പരസ്പരം വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതുമായ വിഡിയോ പ്രചരിക്കുന്നത്. പരസ്പരം മുടിക്കുത്തിനു പിടിച്ചു വലിച്ചും തള്ളിത്താഴെയിടാൻ ശ്രമിച്ചും തല്ലിയും ചവിട്ടിയും തമ്മിൽത്തല്ലുന്ന പെൺകുട്ടികളെ വല്ലവിധേനയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന സഹപാഠികളായ പെൺകുട്ടികളെയും കൈയടിച്ചും ആർപ്പുവിളിച്ചും ആക്രോശിച്ചും പെൺകുട്ടികളെ തമ്മിലടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സഹപാഠികളായ ആൺകുട്ടികളെയും ദൃശ്യങ്ങളിൽ കാണാം.

ജാർഖണ്ഡിലെ ഹസരിബാഗിലെ അനന്താകോളജിലെ കാന്റീന് മുന്നിലാണ് പെൺകുട്ടികളുടെ പോരാട്ടം. വിഡിയോയിലെ ആൺകുട്ടികളെപ്പോലെ തന്നെ തമ്മിലടിയെ പ്രോത്സാഹിപ്പിക്കുന്ന മനസ്സോടെയാണ് പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ചില ബോളിവുഡ് പാട്ടുകൾ ചേർത്ത് എഡിറ്റ് ചെയ്തുകൊണ്ടാണ് പെൺകുട്ടികളുടെ തമ്മിൽത്തല്ലിന്റെ വിഡിയോ പലരും ആഘോഷിക്കുന്നത്.

വീഡിയോ കാണാം

https://twitter.com/USIndia_/status/1580858114491809793?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580858114491809793%7Ctwgr%5E44ede01b643f3b8b462fba58953d31b4c1a415b2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2022%2F10%2F17%2Fviral-video-school-girls-indulge-in-street-fight-over-boy.html