റിയാദ്: ഹൂതികളെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹൂതി മിലിഷ്യകളെ ഭീകര ശൃംഖലയായി പ്രഖ്യാപിക്കണമെന്നും സഊദി യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
ഇത് മിലിഷ്യകളെ ബഹിഷ്കരിക്കുന്നതിലേക്കും അവരുടെ ഫണ്ടിങ് സ്രോതസ്സുകൾ ഇല്ലാതാകുന്നതിലേക്കും നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥാനപതി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ പറഞ്ഞു.
യെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുന്നത് തുടരും. ഹൂതികൾ വീണ്ടും ആക്രമിക്കുകയാണെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കടലിൽ അഭൂതപൂർവമായ ദുരന്തത്തിന് സാധ്യതയുള്ള സുരക്ഷിത എണ്ണക്കപ്പലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത്, ഖനികൾ സ്ഥാപിക്കൽ, അനധികൃത ആയുധക്കടത്ത്, മാനുഷിക വിതരണങ്ങൾ ഏറ്റെടുക്കൽ എന്നിവ ഉൾപ്പെടെ ഹൂതികളുടെ മറ്റ് വിനാശകരമായ പ്രവർത്തനങ്ങളെ അദ്ദേഹം വിവരിച്ചു.