പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചെരുപ്പിന്റെ മാതൃക പ്രദർശിപ്പിച്ചു

0
6927

ജിദ്ദ: പ്രവാചകന്റെ കാൽചുവടുകളിലൂടെയുള്ള കുടിയേറ്റം എന്ന പ്രദർശനത്തിന്റെ ഭാഗമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ “ഇത്രാ” യിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ പകർപ്പ് പ്രദർശിപ്പിച്ചു.

മൊറോക്കൻ ഹദീസ് പണ്ഡിതനായ ഇബ്ൻ അസക്കർ 1287 എഡിയിൽ രേഖപ്പെടുത്തിയത് പ്രകാരം അൻഡലൂഷ്യയിൽ നിന്നുള്ള കരകൗശല വിദഗ്ധർ നിർമ്മിച്ചതാണ് ഈ മാതൃക.

സമകാലിക ശൈലിയിലും അസാധാരണവും അഭൂതപൂർവവുമായ രീതിയിൽ ഒരു ആഗോള യാത്ര പ്രവാചകന്റെ കാൽചുവടുകളിലൂടെയുള്ള കുടിയേറ്റം സമഗ്രമായ ഗുണപരമായ പദ്ധതിയാണ് പ്രദർശനത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ITRA ഡയറക്ടർ അബ്ദുല്ല അൽ റഷീദ് പറഞ്ഞു.
ഇസ്ലാമിക നാഗരികതയുടെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ ശേഖരങ്ങൾ ഉൾപ്പെടെ
പുരാവസ്തുക്കളുടെ ഒരു ശേഖരം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 70 ഗവേഷകർ കലാകാരന്മാരുടെ സഹായത്തോടെയാണ് പ്രദർശനം നടത്തുന്നത്