സഊദിയിൽ നിന്നും നാട്ടിലേക്കുള്ള വഴിമധ്യേ മലപ്പുറം സ്വദേശിനി അപകടത്തിൽ മരിച്ചു

0
3762

അങ്കമാലി: സഊദിയിൽ നിന്നും നാട്ടിലേക്കുള്ള
വഴിമധ്യേ മലപ്പുറം സ്വദേശിനി അപകടത്തിൽ മരിച്ചു. സൗദിയിൽനിന്ന് ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം ചെമ്മാട് സ്വദേശിനി സലീന(38)യാണ് വീട്ടിലേക്കുള്ള യാത്രയിൽ ബസ്സപകടത്തിൽ മരിച്ചത്.

അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ ഇവർ സഞ്ചരിച്ച ബസ് കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.