ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതി

0
1792

ജിദ്ദ: ഖത്തർ ലോകകപ്പിന്റെ ഫാൻ ടിക്കറ്റ് (ഹയ്യ കാർഡ്) കൈവശമുള്ള മുസ്‌ലിംകൾക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വിസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മരി അറിയിച്ചു.

ഹയ്യ കാർഡ് ഉടമകൾക്ക് വിസ സൗജന്യമാണെന്നും എന്നാൽ വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 11 മുതൽ ആരംഭിക്കുന്ന ലോകകപ്പ് 10 ദിവസം മുമ്പ് 2022 ഡിസംബർ 18 അവസാന ദിവസം വരെ സഊദി അറേബ്യയിൽ പ്രവേശിക്കുന്നതിന് വിസയ്ക്ക് സാധുത ഉണ്ടായിരിക്കും. വിസ ഉടമയുടെ താമസ കാലയളവ് രണ്ട് മാസം നീണ്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഫയുടെ ഫാൻ ടിക്കറ്റ് (ഹയ്യ കാർഡ്) കൈവശമുള്ളവർക്ക് സൗദി അറേബ്യയിലേക്കുള്ള പ്രവേശന വിസ നൽകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിലെ ഇ-വിസ സേവന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളുടെ ചിലവ് വഹിക്കാൻ കാബിനറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു.