മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് വിദേശികൾ സഊദിയിൽ അറസ്റ്റിൽ

0
1837

റിയാദ്: സൗദിയിലെ നജ്റാൻ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് വിദേശികൾ അറസ്റ്റിൽ. അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരായ മൂന്ന് എത്യോപ്യക്കാരെയാണ് അധികൃതർ പിടികൂടിയത്.

36 കിലോ ഹഷീഷും 5548 ലഹരി ഗുളികകളും പൗഡർ രൂപത്തിലുള്ള 500 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു. 

മറ്റൊരു സംഭവത്തിൽ, മയക്കുമരുന്ന് ശേഖരവുമായി അഫ്ഗാനിയെ അൽഖസീമിൽ നിന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന അഫ്ഗാനിയുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 22.38 കിലോ ഹഷീഷ് കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറിയിച്ചു.