ജിസാനിലും അസീറിലും വൻ തോതിലുള്ള മയക്കുമരുന്ന് കടത്ത് അധികൃതർ തടഞ്ഞു

0
1738

റിയാദ്: ജിസാനിലും അസിറിലും മൂന്ന് ടണ്ണിലധികം മയക്കുമരുന്ന് ഖാത്തും 772 കിലോ ഹാഷിഷും കടത്താനുള്ള ശ്രമം സൗദി അധികൃതർ തടഞ്ഞു.

ജിസാൻ അസീർ മേഖലകളിലെ സുരക്ഷാ പട്രോളിംഗ് സംഘം കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും സംഭവത്തിൽ 80 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെഡിക്കൽ സർക്കുലേഷന്റെ നിയന്ത്രണത്തിന് വിധേയമായി 206,340 ഗുളികകളും പിടിച്ചെടുത്തു.

പ്രതികളിൽ സൗദി പൗരന്മാരും, യെമൻ സ്വദേശിയും,എത്യോപ്യ, എറിത്രിയ എന്നിവിടങ്ങളിൽ നിന്നുള്ള നിയമലംഘകരും ഉൾപ്പെടും.