മക്ക: വിശുദ്ധ ഉംറ കർമ്മം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സെപ്റ്റംബർ 30 നു ഉംറ നിർവഹിക്കാൻ വേണ്ടി ഭാര്യയോടൊപ്പമാണ് റോളക്സ് ട്രാവൽസ് എടപ്പാൾ ഉംറ ഗ്രൂപ്പിൽ മക്കയിൽ എത്തിയത്. വിശുദ്ധ ഉംറ യും മദീന സിയാറത്തും കഴിഞ്ഞു ഇന്നലെ മദീനയിൽ നിന്ന് മക്കയിൽ തിരിച്ചതായിരുന്നു.
മദീനയിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മയ്യിത്ത് നിസ്കാരത്തിനു ശേഷം മക്കയിൽ ഖബറടക്കും.




