ജിദ്ദ കേരള പൗരാവലി വേൾഡ് കപ്പ് ഫിയസ്റ്റ സംഘടിപ്പിക്കുന്നു

ജിദ്ദ: ലോകക്കപ്പ് ഫുട്ബോളിലേക്ക് ലോകം നീങ്ങുന്നതിന്റെ ഭാഗമായി ജിദ്ദ കേരള പൗരാവലി ‘വേൾഡ് കപ്പ് ഫിയസ്റ്റ’ എന്ന പേരിൽ ജിദ്ദ മതാർ ഗദീമിലുള്ള ശബാബിയ്യ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന വൺ ഡേ സെവൻസ് ഫുട്ബോൾ മത്സരം നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ജിദ്ദയിലെ സീനിയറും ജൂനിയറുമായ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് വേൾഡ് കപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി കാണികൾക്ക് പങ്കെടുക്കാൻ കഴിയുന്ന മൽത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 054 619 5206, 050 209 9346 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌. ടൂർണ്ണമെന്റിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ 21- 10- 2022 ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കബീർ കൊണ്ടോട്ടി, മൻസൂർ വയനാട്, ഷരീഫ് അറക്കൽ, സി. എം അഹമ്മദ് ആക്കോട്, അസീസ് പട്ടാമ്പി, അബ്ദുൽ മജീദ് നഹ,സലിം പൊറ്റയിൽ, ഹസ്സൻ കൊണ്ടോട്ടി, സുൽഫി മമ്പാട്, ഷഫീഖ് കൊണ്ടോട്ടി, ഷാനി, എന്നിവർ യോഗത്തിൽ പങ്കെടുത്തു.