“വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ”: സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജുബൈൽ ഏരിയാ തല ഉദ്ഘാടനം നാളെ 

0
607

ജുബൈൽ: “വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ”: സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജുബൈൽ ഏരിയാ തല ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിൻ ഭാഗമായുള്ള ജുബൈൽ ഏരിയ തല ഉദ്ഘാടനം ഒക്ടോബർ 14 വെള്ളി വൈകുന്നേരം എസ് ഐ ഐ സി ഓഡിറ്റോറിയത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ: ജൗഷീദ് ഉദ്ഘാടനം ചെയ്യും. മുനീർ ഹാദി എടക്കര മുഖ്യ പ്രഭാഷണം നിർവഹിക്കും. പരിപാടിയിൽ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

അന്ധവിശ്വാസവും കപടആത്മീയതയും മനുഷ്യനെ അതിക്രൂരമായ നരബലിൽ വരെ എത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ന് മനുഷ്യനെ സംസ്കരണത്തിലൂടെ മോചിപ്പിച്ച് എല്ലാ തരം തിന്മയിൽ നിന്നും ശുദ്ധീകരിക്കുകയും വിശ്വാസ ദൃഢീകരണത്തിലൂടെ സമ്പൂർണ്ണ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് കാംപയിൻ മുന്നോട്ടു വെക്കുന്നത്.

ഒക്ടോബർ മുതൽ ഡിസംബർ വരെ നടക്കുന്ന കാംപയിനോടനുബന്ധിച്ചു ജുബൈലിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കായി കുടുംബ സംഗമങ്ങൾ എം. ജി. എം,  വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റസ് മീറ്റ്‌ ടീൻസ് ടാലന്റും നടത്തുമെന്നും വാർത്താക്കുറിപ്പിൽ സംഘാടകർ അറിയിച്ചു.