റിയാദിൽ വാഹനത്തിൽ നിന്ന് ലാപ്ടോപ്പ് വിദഗ്ധമായി മോഷ്ടിച്ചു, കള്ളനെ കണ്ടെത്താൻ സഹായം തേടി മലയാളി – വീഡിയോ

0
5736

റിയാദ്: നിർത്തിയിട്ട വാഹനത്തിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു കടന്നു കളഞ്ഞ കള്ളനെ തേടി മലയാളി. തലസ്ഥാന നഗരിയായ റിയാദിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെയിൽസിന്റെ ഭാഗമായി ബത്ഹയില്‍ നിര്‍ത്തിയിട്ട വാനില്‍ നിന്നാണ് വിദഗ്ധമായി ലാപ്‌ടോപ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.  സിസിടിവി ദൃശ്യം ഉപയോഗിച്ച് കള്ളനെ കണ്ടെത്താൻ സഹായം തേടിയിരിക്കുകയാണ് മലയാളി.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വാഹനത്തിൽ നിന്ന് ഡ്രൈവർ സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് വാനിനകത്തുണ്ടായിരുന്ന ലാപ്‌ടോപ്പുമായി കള്ളന്‍ കടന്നു കളഞ്ഞത്.

ബത്ഹയിലെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപമാണ് വാന്‍ നിര്‍ത്തിയിരുന്നതെന്നും മൂന്ന് മിനിറ്റനകം തിരിച്ചെത്തിയപ്പോഴേക്കും ലാപ്‌ടോപ്പ് നഷ്ടമായിരുന്നുവെന്നുമാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശി പറയുന്നത്. കള്ളനെ കണ്ട് തിരിച്ചറിയുന്നവര്‍ 0570211347 ല്‍ അറിയിക്കണമെന്നാണ് അഭ്യര്‍ഥന.

സംഭവത്തിന്റെ ദൃശ്യത്തിൽ നിന്ന് കള്ളനെ പിടികൂടാൻ സാധിക്കുമെന്നാണ് കരുതുന്നത്. ശാരീരിക, വസ്ത്ര രൂപങ്ങൾ കണ്ടിട്ട് മലയാളി ആണെന്ന സംശയവും ഉയർന്നിട്ടുണ്ട്. സമീപ പ്രദേശങ്ങൾ സസൂക്ഷമം നിരീക്ഷിച്ച് വിദഗ്ധമായി മുൻവശത്തെ ഡോർ തുറന്ന് ലാപ്ടോപ്പുമായി കടന്നു കളയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ദൃശ്യങ്ങൾ കാണാം👇