മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പ്രവാസി ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് സംഭവം. ഒരാളെ വാഹനമിടിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഏഷ്യക്കാരനായ ട്രക്ക് ഡ്രൈവറെയാണ് പിടികൂടിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
പിടിയിലായ പ്രവാസിക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
قيادة شرطة محافظة شمال الشرقية تضبط سائق شاحنة من جنسية آسيوية بتهمة دهس شخص متسببًا بإصابات بليغة والهرب من موقع الحادث، وتستكمل الإجراءات القانونية بحقه.#شرطة_عمان_السلطانية
— شرطة عُمان السلطانية (@RoyalOmanPolice) October 10, 2022




