റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചു. മരിച്ച പ്രവാസിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന വാഹനം റോഡരികില്‍ ഇരിക്കുകയായിരുന്ന ഏഷ്യക്കാരനെ ഇടിക്കുകയായിരുന്നു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് 54കാരനായ പ്രവാസിയുടെ കുടുംബം റാസല്‍ഖൈമ ട്രാഫിക് മിസ്ഡിമീനേഴ്‌സ് കോടതിയെ സമീപിച്ചു. ഡ്രൈവര്‍, വാഹനത്തിന്റെ ഉടമസ്ഥരായ കമ്പനി, ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 90,000 ദിര്‍ഹം, പ്രവാസിയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായ പ്രവാസിയുടെ മരണത്തോടെ ഇവര്‍ക്കുണ്ടായ പ്രായസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം കേസ് ഫയല്‍ ചെയ്തത്. 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്.