അബ്ദുൽ ഗഫൂർ മൗലവി സ്മണിക പ്രകാശനം ചെയ്തു

ജിദ്ദ: ചെറുകാവ് പഞ്ചായത്ത് ജി.സി. സി കെ എം സി സി പുറത്തിറക്കിയ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻാറിയിരുന്ന പി. പി അബ്ദുൽ ഗഫൂർ മൗലവി സ്മരണികയുടെ ജി. സി. സി തല പ്രകാശനം ജിദ്ദയിൽ നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചീഫ് എഡിറ്റർ അബൂബക്കർ മാസ്റ്റർ മായക്കര ജിദ്ദ – മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലന് നൽകി പ്രകാശനം നിർവഹിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്മരണിക പരിചയപ്പെടുത്തി. കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ. പി മുഹമ്മദ് കുട്ടി, മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ, കൊണ്ടോട്ടി നിയോജക മണ്ഡലം കെഎംസിസി പ്രസിഡണ്ട് കെ. കെ മുഹമ്മദ്, സെക്രട്ടറി അൻവർ വെട്ടുപാറ, ഇസ്മായിൽ മുണ്ടക്കുളം, ജില്ല – മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർമാർ, പഞ്ചായത്ത് കെഎംസിസി ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

മായക്കര അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ. ഇ. അബു, മനാഫ് കണ്ണംവെട്ടിക്കാവ്, മൊയ്‌ദീൻ കളരിയിൽ, ഷഫീഖ് ഐക്കരപ്പടി, എൻ. ഇ സുലൈമാൻ, പി. കെ ബിച്ചാവ, പി. വി. എം മനാഫ്, സുലൈമാൻ കളരിയിൽ, ശറഫുദ്ധീൻ, റഹൂഫ് കണ്ണംവെട്ടിക്കാവ്, ഹാരിസ് പെരിങ്ങാവ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.