ഖത്തർ ലോകക്കപ്പ്: സഊദിയിലെ ദമാം എയർപോർട്ടും ഒരുങ്ങുന്നു, ഗതാഗത മന്ത്രി സന്ദർശനം നടത്തി

0
1217

ദമാം: ഖത്തർ ലോകക്കപ്പിന്റെ ഭാഗമായി ഖത്തറിനോട് ചേർന്ന് കിടക്കുന്ന കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളവും സജ്ജമാകുന്നു. കൂടുതൽ യാത്രികരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ-ജാസർ പരിശോധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദമാം എയർപോർട്ട് കമ്പനി സിഇഒ മുഹമ്മദ് അൽ ഹസനിയുമായി അൽജാസർ കൂടിക്കാഴ്ച നടത്തി. ബാഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പാസഞ്ചർ രജിസ്ട്രേഷൻ പ്ലാറ്റ്‌ഫോമുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും അവലോകനം ചെയ്തു.

ഗതാഗതത്തിനും ലോജിസ്റ്റിക്സിനും വേണ്ടിയുള്ള ദേശീയ തന്ത്രത്തിന്റെയും “കിംഗ്ഡം വിഷൻ 2030” ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യാത്രക്കാർക്ക് മികച്ച സേവനങ്ങൾ പ്രധാനം ചെയ്യുന്നുണ്ട്.

2022-ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് സമയങ്ങളിൽ വിമാനത്താവളം ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നതിനാൽ, യാത്ര സുഗമമാക്കുന്നതിന് സംയുക്ത ഏകോപനത്തിന്റെ നിലവാരം ഉയർത്താൻ എയർപോർട്ട് മേഖലകളിലെ തൊഴിലാളികളുടെ ശ്രമങ്ങളെ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി പ്രശംസിച്ചു.