സഊദിയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീ പടർന്ന് ഡ്രൈവര്‍ വെന്തുമരിച്ചു

0
2897

റിയാദ്: സഊദിയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീ പടർന്ന് ഡ്രൈവര്‍ വെന്തുമരിച്ചു. അൽബാഹയിലാണ് ദാരുണമായ അപകടം നടന്നത്. കിംഗ് ഫഹദ് ചുരംറോഡിലാണ് അപകടമുണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ മറ്റൊരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. ഡ്രൈവർമാർ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.

കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ഇന്നലെ രാവിലെ 11.40 നാണ് അപകടം. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക