ജിദ്ദയിൽ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു

ജിദ്ദ: മലപ്പുറം വണ്ടൂർ അങ്ങാടിയിൽ താമസിക്കുന്ന കരുളായി സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ജിദ്ദയിൽ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഇദ്ദേഹം സഊദിയിൽ പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്.

മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യന്നതിനു വേണ്ട നിയമ നടപടികൾ പുരോഗമിക്കുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.