സംഗമം സോക്കർ -2022 ഒക്ടോബർ 21 മുതൽ റിയാദിൽ

ജിദ്ദ: 2022 ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ നവംബർ 11 വെള്ളിയാഴ്ച വരെ നാലു ആഴ്ചകളിലായി നടക്കുന്ന ‘സംഗമം സോക്കർ 2022’ കളിക്കാരുടെ പ്രതീകാത്മക ലേലം വിളി റിയാദ് മലാസിലെ അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. റിയാദിലെ ആദ്യകാല സംഘടനകളിലൊന്നായ സംഗമത്തിൻറെ ഒരുമാസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കമാണ് സംഗമം സോക്കർ. കാൽപന്തു കളിയോടുള്ള കോഴിക്കോട്ടുകാരുടെ അടങ്ങാത്ത പ്രേമംകൊണ്ട് റിയാദിൽ ആദ്യമായി ഫുട്ബോൾ മാച്ചുകൾ സംഘടിപ്പിച്ച സംഘടനയാണ് ‘സംഗമം’.

സംഗമം സോക്കർ – 2022 അനുബന്ധിച്ചു റിയാദിലെ 6 ഇൻ്റർനാഷണൽ സ്കൂളിൽ നിന്നായി 6 ടീമുകൾ മാറ്റുരക്കുന്ന സംഗമം ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസൺ – 2 നടക്കുന്നതാണ്. കോവിഡിനു മുൻപ്‌ 2019- ൽ നടന്ന സംഗമം ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസൺ -1 വൻ വിജയമായിരുന്നു.

ടെഫ ചെയർമാനും സംഗമം മുൻ പ്രസിഡൻറുമായ ആദം ഒജി ഉദ്ഘാടനം ചെയ്തു. പ്രൊ. ഹാഫിസ് മുഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. സംഗമം സ്പോർട്സ് കൺവീനർ റിസ്‌വാൻ അഹമ്മദ്, ജോ. സെക്രട്ടറി ജാസ്സിം കെ. വി. പി, പബ്ലിസിറ്റി കൺവീനർ റമീസ് എൻ. എം എന്നിവർ ഓക്ഷൻ നിയന്ത്രിച്ചു . സംഗമം പ്രസിഡൻറ് ഇല്യാസ് കെ. എം പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് ഫിറോസ് ബി. വി, മുൻ സംഗമം പ്രസിഡൻറ് പി. ഉസ്മാൻ കോയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി പി. എം ഷാഹിൻ സ്വാഗതം പറഞ്ഞു.

നാലു ടീമുകളിലായി 12 ടീം ഓണർമാർ 56 കളിക്കാരെ ലേലം വഴി വിളിച്ചെടുത്തു. സംഗമത്തിനു തികച്ചും വ്യത്യസ്തമായ ടീം സെലക്ഷൻ രീതി കളിക്കാരെയും പരിപാടിക്ക് പങ്കെടുത്ത സംഗമം മെമ്പർമാരെയും തികച്ചും ആവേശഭരിതരാക്കി. റവാബി എഫ്. സി ടീം ഓണർമാരായി അലി ജാഫർ, ഫാരിസ് ഒ. കെ , സാജിദ് റഹ്മാൻ എന്നിവരും കല്ലുമേൽ എഫ്.സി ടീം ഓണർമാരായി യൂനുസ് എസ്. എം, മുഹമ്മദ് ഇല്യാസ് പി. എം, സലിം. പി എന്നിവരും അവുതത്തെ എഫ്. സി ടീം ഓണർമാരായി ഷെമ്മി കെ. എം, മാലിക്ക് പി. ടി, സക്കു പി. ടി എന്നിവരും പാർട്ടി ഓഫീസ് റോയൽസ് ടീം ഓണർമാരായി റംസി എം. എം, നിഷാം അഹമ്മദ് പി. വി, ഷഹൽ അമീൻ എന്നിവരും വിവിധ ടീമുകളെ പ്രതിനിധീകരിച്ചു പങ്കെടുത്തു. റവാബി എഫ്. സി ടീം ഓണർമാരായ അലി ജാഫർ, സാജിദ് റഹ്മാൻ എന്നിവർ ലേലത്തിൽ പങ്കെടുത്ത രീതി തികച്ചും ഒരു ഇൻ്റർനാഷണൽ ലേലത്തിനു വന്ന പ്രതീതി കാണികളിൽ ഉണ്ടാക്കി.