റിയാദ്: ലൈൻ സപ്ലൈ വെള്ളത്തിന്റെ മീറ്ററിൽ സംശയം ഉണ്ടെങ്കിൽ പരിശോധനക്ക് ആവശ്യപ്പെടാനുള്ള സംവിധാനം വ്യക്തമാക്കി സഊദി നാഷണൽ വാട്ടർ കമ്പനി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാഷണൽ വാട്ടർ കമ്പനിയുടെ ഡിജിറ്റൽ ചാനലുകളിലൂടെയാണ് “മീറ്റർ ചെക്ക്” സേവനം ആവശ്യപ്പെടേണ്ടത്. അതിനുള്ള രീതിയും നടപടികളും കമ്പനി വ്യക്തമാക്കി.
അഞ്ചു ലളിതമായ ഘട്ടങ്ങളിലൂടെ “മീറ്റർ ചെക്ക്” സേവനത്തിനായി അഭ്യർത്ഥിക്കാമെന്ന് കമ്പനി സൂചിപ്പിച്ചു. വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുകയാണ് ആദ്യ ഘട്ടം. തുടർന്ന് “സേവനങ്ങൾ” ഓപ്ഷനിൽ ക്ലിക്കുചെയ്യുകയും വേണം.
“സർവീസുകൾ” ടാബിൽ പ്രവേശിച്ചതിന് ശേഷം “എല്ലാ സേവനങ്ങളും” എന്നത് തിരഞ്ഞെടുക്കപ്പെടു തുടർന്ന് “മീറ്റർ പരിശോധന അഭ്യർത്ഥിക്കുക” എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് അഭ്യർത്ഥന സമർപ്പിക്കുകയാണ് വേണ്ടതെന്ന് സഊദി നാഷണൽ വാട്ടർ കമ്പനി അറിയിച്ചു.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക