രൂപ വീണ്ടും തകരുന്നു: റിയാൽ 22 രൂപയിലേക്ക്

0
4513

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് കുത്തനെ വീണ്ടും ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലേക്കാണ് വെള്ളിയാഴ്ച രാവിലെ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതില്‍ നിന്ന് അഞ്ച് ശതമാനം ഇടിഞ്ഞ് 82.30 എന്ന നിലയിലാണ് വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതാനും ദിവസങ്ങളായി രൂപക്ക് കടുത്ത ഇടിവ് തന്നെയായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രൂപ മെച്ചപ്പെട്ട് വന്നിരുന്നു. അതിനിടെയാണ് മൂല്യം വീണ്ടും തകർന്നത്. ഡോളറിനെതിരെ രൂപയുടെ ഇപ്പോഴത്തെ വില 82.30 രൂപയാണ്.

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 1 റിയാൽ = 21.94 രൂപ

SAIB FLEX / ഫ്രണ്ടി പേ: 21.77

ഫൗരി: 21.39

SABB: 21.55

ബിൻ യല്ല: 21.56

റിയാദ് ബാങ്ക്: 21.42

ANB ടെലിമണി: 21.41

ENJAZ: 21.57

വെസ്റ്റേൺ യൂണിയൻ: 21.57

STC PAY: 21.48

NCB QUICK PAY: 21.31

തഹവീൽ അൽ രാജ്ഹി: 21.40

UR PAY: 21.43

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും