നബിദിനം പ്രമാണിച്ച് അബുദാബിയിലും ഷാർജയിലും പാർക്കിംഗ് സൗജന്യം

0
1451

ഷാർജ: നബിദിനം പ്രമാണിച്ച് അബുദാബിയിലും ഷാർജയിലും പാർക്കിങ് സൗജന്യം.
അബുദാബിയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു.

ടോളുകളും ഈ ദിവസങ്ങളിൽ സൗജന്യമായിരിക്കും. കൂടാതെ, ഔദ്യോഗിക അവധിക്കാലത്ത് മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിലെ പാർക്കിങ് സ്ഥലങ്ങളും സൗജന്യമായിരിക്കും.

അതേസമയം, ഷാർജയിൽ ശനിയാഴ്ച (8) മാത്രമാണു സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. നീല വര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകൾ ഒഴികെ പൊതു പാർക്കിങ് സൗജന്യമായിരിക്കും. 

അവധി ദിവസങ്ങളിലും ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോൾ ഗേറ്റ് ചാർജുകൾ സാധാരണ തിരക്കുള്ള സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) 2022 തിങ്കളാഴ്ച (10) പുനരാരംഭിക്കും.  

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം 1444 റബി ഉൽ അവ്വൽ 12 ന് ആചരിക്കുന്നുണ്ട്.