റിയാദ്: സഊദിയിൽ ഫാമിൽ വൻ തീപിടുത്തം. അൽ-ഖർജ് ഗവർണറേറ്റിലെ ഒരു ഫാമിനുള്ളിലാണ് തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസിന്റെ ശക്തമായ നീക്കത്തിനൊടുവിൽ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ ഖർജിലെ ഒരു ഫാമിനുള്ളിലെ പുല്ലിലും കാലിത്തീറ്റയിലും തീപിടിത്തമുണ്ടായെന്നും പരിക്കുകളൊന്നും കൂടാതെ അൽ ഖർജിലെ സിവിലിയൻ തീ അണച്ചതായി ട്വിറ്ററിലൂടെ സിവിൽ ഡിഫൻസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തബൂക്കിലും സമാനമായ അപകടം നടന്നിരുന്നു. വ്യാഴാഴ്ച, നഗരപ്രദേശത്തിന് പുറത്തുള്ള ഒരു ജലപാതയിലെ പുല്ലിൽ ആളിപ്പടർന്ന സിവിൽ ഡിഫൻസ് ടീമുകൾ ഇടപെട്ട് കെടുത്തിയിരുന്നു. സിവിൽ ഡിഫൻസ് ഇടപെടൽ മൂലം തീ ആളിപ്പടരാതെ അണക്കാൻ സഹായകമായി.