റിയാദ്: സഊദി അറേബ്യയില്‍ ഇ കൊമേഴ്‌സ് നിയമം ലഘിച്ച 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 14 സ്ത്രീകളും ഉള്‍പ്പെടും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‌നാപ്ചാറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവര്‍ നിയമലംഘനം നടത്തിയത്.
തെറ്റിദ്ധരിപ്പിക്കുന്നതും ആളുകളെ വഞ്ചിക്കുന്ന തരത്തിലുമുള്ള പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പരസ്യങ്ങളിലൂടെ തെറ്റായ അവകാശവാദങ്ങളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്.
വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്ക് ഇ കൊമേഴ്‌സ് നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.