റിയാദ്: പൊതു സ്ഥാപനത്തിൽ കൂട്ട കലഹത്തിൽ
ഏർപ്പെട്ട മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദ് മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ധർമ്മ ഗവർണറേറ്റിലാണ് സംഭവം.
സ്നാപ്ചാറ്റ് വഴി വഴക്കിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഗവർണറേറ്റിലെ പൊതുസ്ഥലത്ത് വഴക്കിട്ട പൗരന്മാരെ ധർമ്മ ഗവർണറേറ്റിലെ പൊലീസ് അറസ്റ്റ് ചെയ്തതായി വക്താവ് പറഞ്ഞു.
മുൻ തർക്കമാണ് വഴക്കിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പബ്ലിക് പ്രോസിക്യൂഷന് കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും വക്താവ് പറഞ്ഞു.