സഊദിയിൽ വാഹനാപകടം മലയാളി മരിച്ചു

0
3290

ജിദ്ദ: സഊദിയിൽ വാഹനാപകടം
മലയാളി മരിച്ചു. കോഴിക്കോട് കൊടുവളളി ഓമശ്ശേരി പുത്തൂര്‍ സ്വദേശി തെക്കേ ചാലില്‍ അന്‍വര്‍ ശഫീഖ് (33) ആണ് മരിച്ചത്.റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ റുവൈദയില്‍ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന ഡൈന ട്രെയിലറിലിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഭാര്യ ആരിഫ. ഏക മകന്‍ അസ്മിന്‍. പിതാവ്. അബൂബക്കര്‍, മാതാവ് ഫാത്തിമ. റുവൈദ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, തഫ്‌സീര്‍ കൊടുവള്ളി തുടങ്ങിയവര്‍ രംഗത്തുണ്ട്.