എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-ജിദ്ദ റൂട്ടില്‍ ബുക്കിംഗ് ആരംഭിച്ചു

0
2397

ജിദ്ദ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-ജിദ്ദ സെക്റ്ററിൽ സർവ്വീസ് ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി കണ്ണൂര്‍-ജിദ്ദ റൂട്ടില്‍  എയര്‍ ഇന്ത്യ എക്‌സപ്രസ് ബുക്കിംഗ് ആരംഭിച്ചു. ആദ്യ ഘട്ടമായി പ്രതിവാര സർവ്വീസുകളാണ് ഉണ്ടാകുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നവംബർ ആറു മുതലാണ് പ്രതിവാര വിമാന സര്‍വീസിന് വെബ്‌സൈറ്റില്‍ ബുക്കിംഗ് തുടങ്ങയത്. നവംബര്‍ ആറിന് കണ്ണൂര്‍-ജിദ്ദ ടിക്കറ്റിന് (എക്‌സ്പ്രസ് വാല്യു) 31,506.77 രൂപയാണ് നിരക്ക് കാണിക്കുന്നത്. എക്‌സ്പ്രസ് ഫഌക്‌സി ടിക്കറ്റുകള്‍ ലഭ്യമല്ല.