മക്ക: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹ്മാൻ (അയ്ദ്രു- 52) മക്കയിൽ നിര്യാതനായി. വർഷങ്ങളായി മക്കയിൽ ഉംറ ഗ്രൂപ്പുകൾക്ക് കാറ്ററിങ് സർവീസ് നടത്തി വരികയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച് മക്കയിലെ അൽനൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം.
പിതാവ്: ചേക്കു വെൻമരത്തിൽ, മാതാവ്: ഫാത്തിമ, ഭാര്യ: നബീസതുൽ മിസ്‌രിയ, മക്കൾ: ആയിഷാബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിൻ, സഹോദരങ്ങൾ: ഖദീജ, ഹസൻ, ഹുസൈൻ (കുവൈത്ത്), കുഞ്ഞുമുഹമ്മദ്. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ബുധനാഴ്ച രാത്രി മക്കയിലെ ഷറായ മഖ്ബറയിൽ ഖബറടക്കി.
മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.