പ്രവാസികൾക്ക് തിരിച്ചടി: പുതിയ വിസയിൽ എത്തുന്നവർക്ക് ഇഖാമയിൽ മൂന്ന് മാസം കുറച്ചു

0
14378

റിയാദ്: സഊദിയിൽ പുതിയ വിസയിൽ എത്തുന്ന വിദേശികൾക്ക് നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴിൽ മന്ത്രാലയം ഒഴിവാക്കി. ഇതോടെ, രാജ്യത്തെത്തുന്ന പുതിയ വിസക്കാർക്ക് മൂന്നു മാസം അധിക കാലാവധി നൽകുന്ന രീതി ഇല്ലാതായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലേബര്‍ കാര്‍ഡ് പുതുക്കലടക്കം തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഖിവ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

സഊദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്നവർക്ക് ആദ്യ തവണ 15 മാസത്തെ കാലയളവുള്ള ഇഖാമ (താമസരേഖ) യായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. മൂന്ന് മാസത്തെ പ്രബോഷൻ കാലാവധി എന്ന നിലക്ക് മൂന്ന് മാസം അധികമായി നൽകിയായിരുന്നു 15 മാസം നൽകിയിരുന്നത്.

പുതിയ തീരുമാനത്തോടെ പുതിയ തൊഴിൽ വിസയിൽ രാജ്യത്തെത്തുന്ന വിസക്കാർക്ക് ഒരു വർഷം മാത്രം കാലാവധിയുള്ള ഇഖമായാണ് ലഭിക്കുക. പുതുതായി സഊദിയിലെത്തുന്നവർക്ക് വർഷങ്ങളായി തുടരുന്ന ഇഖാമയുടെ പഴയ രീതിക്കാണ് ഇതോടെ മാറ്റം വരുത്തുന്നത്. കഴിഞ്ഞയാഴ്ച മുതൽ സൗദിയിലെത്തിയ പുതിയ വിസക്കാരിൽ ആർക്കും പഴയ രീതിയിലുള്ള 15 മാസത്തെ ഇഖാമ ലഭിച്ചിട്ടില്ല.

പ്രൊബേഷന്‍ കാലാവധി എന്ന നിലയില്‍ പുതുതായി എത്തുന്നവര്‍ക്ക് വര്‍ഷങ്ങളായി തുടരുന്ന രീതി ഇല്ലാതായതോടെ മൂന്ന് മാസം കൂടി ലെവി നൽകേണ്ടി വരും.