ജിദ്ദ: ഉംറ തീർത്ഥാടനത്തിന് പുറപ്പെട്ട കായംകുളം സ്വദേശി യാത്രക്കിടെ വിമാനത്തികത്ത് വെച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജംഗ്ഷനിൽ മദീന പാലസിൽ അഹമ്മദ് കോയയാണ് മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ ഗ്രൂപ്പിൽ ചൊവ്വാഴ്ച രാവിലെ 11 ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ഉംറക്കെത്തിയതായിരുന്നു. ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്പോള്‍ ജിദ്ദയിലേക്കുള്ള യാത്രയിൽ വിമാനത്തിനകത്ത് വെച്ചായിരുന്നു മരണം.
പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത് ബീവി, മക്കൾ:ഇനാസ്, ജാസിം, ഹസീന, ജസീന. വിവരമറിഞ്ഞു ഇദ്ദേഹത്തിന്റെ മകൻ ദുബായിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കും. മലയാളത്തിൽ ഒന്നിലേറെ കവിത സമാഹാരങ്ങൾ രചിച്ചയാളാണ് മരിച്ച അഹമ്മദ് കോയ.