സഊദിയിൽ തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച മയക്കു മരുന്ന് ഗുളികകൾ പിടികൂടി

0
1065

റിയാദ്: സഊദിയിലെ റിയാദിൽ തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച 765,000 ആംഫെറ്റാമിൻ ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി.

രണ്ട് പൗരന്മാരും 3 സിറിയൻ പൗരന്മാരുമടക്കം അഞ്ചു പേർ പിടിയിലായതായി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നജിദി പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെയും യുവാക്കളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് കള്ളക്കടത്ത്‌ എന്ത്‌ വിലകൊടുത്തും തടയുമെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.