റിയാദ്: തമിഴ്നാട് സ്വദേശിയായ പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. റൂമില്‍ നിന്ന് ഉറുമ്പ് കടിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും രക്തം കട്ട പിടിച്ചിരുന്നു.
മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ്: മുഹമ്മദ് റസൂൽ. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകൻ: ഹാഷിം.
ദമാമിലുള്ള സഹോദരൻ തമീമുൽ അൻസാരി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി റിയാദിൽ എത്തിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ തോമസ് കുര്യൻ, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ തുടങ്ങിയവർ നടപടികള്‍ക്കായി രംഗത്തുണ്ട്.