റിയാദ്: സഊദിയിൽ റബീഉൽ അവ്വൽ ഒന്ന് സെപ്റ്റംബർ 27 ചൊവ്വാഴ്ചയാണെന്ന് സഊദി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഞായറാഴ്ച മാസപ്പിറവി കാണാത്തതിനാലാണ് ചൊവ്വാഴ്ച റബീഉൽ അവ്വൽ ആരംഭിക്കുക എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്വഫർ 29 ഞായറാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ തിങ്കളാഴ്ച സ്വഫർ 30 പൂർത്തിയാകുന്നതിനാലാണ് ചൊവ്വാഴ്ച റബീഉൽ അവ്വൽ 1 ആയി പരിഗണിക്കുന്നത്.
അതേ സമയം, കേരളത്തിൽ സ്വഫർ 29 തിങ്കളാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ ചൊവ്വാഴ്ച 30 പൂർത്തിയാക്കുകയും റബീഉൽ അവ്വൽ 1 ബുധനാഴ്ചയും ആയിരിക്കും.
റബീഉൽ അവ്വൽ മാസത്തിന്റെ ആഗമനത്തോടനുബന്ധിച്ച് മക്ക ക്ലോക്ക് ടവറിലെ ലേസർ ലൈറ്റുകൾ തെളിഞ്ഞ ചിത്രം ഹറം ന്യൂസുകളും ചിത്രങ്ങളും മാത്രം കൈകാര്യം ചെയ്യുന്ന ഹറമൈൻ ശരീഫൈൻ ട്വിറ്റർ അക്കൗണ്ട് പ്രസിദ്ധീകരിച്ചിരുന്നു.
The clock tower signals entry into the month of Rabi Al Awwal 1444 pic.twitter.com/qqkALFt07N
— Inside the Haramain (@insharifain) September 26, 2022